
തിരുവനന്തപുരം : പട്ടായയിൽ നടക്കുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഏഷ്യൻ കപ്പ് ബീച്ച് സോക്കറിനുള്ള ഇന്ത്യൻ ടീമിൽ നാലു മലയാളി താരങ്ങൾ ഇടം നേടി. തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്, രോഹിത്, കാസർഗോഡ് സ്വദേശി മുഹ്സീർ, മലപ്പുറം സ്വദേശി മുത്താർ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. രോഹിതാണ് ടീമിനെ നയിക്കുന്നത്.
ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം 20നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |