
തിരുവനന്തപുരം : കളിക്കളത്തിൽ മിന്നും പ്രകടനം നടത്തിയ വനിതാ ബാസ്കറ്റ്ബാൾ താരം സ്മൃതി രാധാകൃഷ്ണനും പരിശീലനരംഗത്തേക്ക്. ലോക ബാസ്കറ്റ്ബാൾ അസോസിയേഷന്റെ ലെവൽ വൺ കോച്ചിംഗ് പരീക്ഷയിൽ മികച്ച വിജയം നേടിയാണ് സ്മൃതി പരിശീലകയാകാൻ ഒരുങ്ങുന്നത്. ഗീതു അന്ന രാഹുൽ,വിപിൻ കണ്ണൻ എന്നിവരും ഈ പരീഷയിൽ വിജയം നേടിയിട്ടുണ്ട്.
മുൻ ഇന്ത്യൻ ക്യാപ്ടനും ഇന്ത്യൻ റെയിൽവേയ്സിന്റെ താരവുമാണ് സ്മൃതി. 2010 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലംഗമായിരുന്ന സ്മൃതി 2014 ഏഷ്യൻ ഗെയിസിൽ ഇന്ത്യയെ നയിച്ചു.ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ബാസ്കറ്റ് താരമാണ്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ സ്മൃതി 2014 ൽ ചരിത്രത്തിലാദ്യമായി ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ അംഗമായിരുന്നു.
ദക്ഷിണ റെയിൽവേയിൽ എറണാകുളം ഓഫീസ് സൂപ്രണ്ടായി ജോലിനോക്കുന്ന സ്മൃതി ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ് എച്ച്.എസ്. മിഥിന്റെ ഭാര്യയാണ്. വിഹാൻ മിഥിൻ മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |