SignIn
Kerala Kaumudi Online
Thursday, 22 October 2026 8.43 PM IST

സ്വീറ്റ് 18

d

കൊൽക്കത്ത: കോടി പ്രഭയിൽ മിന്നിത്തിളങ്ങുന്ന ക്രിക്കറ്റിലെ വലിയ പൂരമായ ഇന്ത്യൻ പ്രിമീയർ ലീഗിന്റെ പതിനെട്ടാം സീസണിന് ഇന്ന് തുടക്കം. കൊൽക്കത്തിയിലെ ഈഡൻ ഗാർഡൻസിൽ രാത്രി 7.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന വമ്പൻ ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷമാണ് മത്സരം തുടങ്ങുക. ഇനിയുള്ള രണ്ട് മാസക്കാലംആരാധകരെ ആവേശത്തിൽ ആറാടിക്കുന്ന ക്രിക്കറ്റിലെ മേജർ പൂരത്തിനാണ് ഇന്ന് കൊൽക്കത്തയിൽ കൊടിയേറുന്നത്. മേയ് 25ന് ഈഡൻ ഗാർഡൻസിൽ തന്നെയാണ് ഫൈനൽ പോരാട്ടവും. രാത്രിയിലെ മത്സരങ്ങൾ 7.30നും പകലത്തെ മത്സരങ്ങൾ 3.30നുമാണ് ആരംഭിക്കുക. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ മേയ് 18ന് അവസാനിക്കും. ആകെ74 മത്സസരങ്ങളാണുള്ളത്.

പത്ത് ടീമുകൾ 2 ഗ്രൂപ്പ്

ഐ.പി.എൽ 2025ൽ കഴിഞ്ഞ തവണത്തേപ്പോലെ പ്രാഥമിക ഘട്ടത്തിൽ പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഒരു ഗ്രൂപ്പിൽ 5 ടീമുകൾ വീതമായിരിക്കും. ടീമുകൾ 7 വീതം ഹോം എവേ ഉൾപ്പെടെ ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിക്കും. ഒരേ ഗ്രൂപ്പിലുള്ള ടീമുകൾ തമ്മിൽ പരസ്‌പരം രണ്ട് തവണ ഏറ്റുമുട്ടും. മറ്റേ ഗ്രൂപ്പിലുള്ള ഒരു ടീമുമായി രണ്ട് തവണയും മറ്റു ടീമുകളുമായി ഓരോ തവണയും ഏറ്റുമുട്ടും.

ഗ്രൂപ്പ് എ

ചെന്നൈ, കൊൽക്കത്ത,രാജസ്ഥാൻ, ബംഗളൂരു,പഞ്ചാബ്

ഗ്രൂപ്പ്ബി

മുംബയ്, ഗുജറാത്ത്, ഹൈദരാബാദ്,ഡൽഹി, ലക്‌നൗ

ഐ.പി.എൽ റെക്കാഡുകൾ

ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ടീമുകൾ

മുംബയ് ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ച് തവണ വീതം

മുംബയ് (2013, 2015, 2017, 2019,2020),

ചെന്നൈ ( 2010, 2011, 2018, 2021,2023)

ഏറ്റവും കൂടുതൽ റൺസ് -

വിരാട് കൊഹ്‌ലി (ആർ.സി.ബി)- 8004

ഹൈസ്കോർ -

ക്രിസ് ഗെയ്‌ൽ (ആർ.സി.ബി)

66 പന്തിൽ 175 പൂനെയ്‌ക്കെതിരെ

ഏറ്റവും കൂടുതൽ വിക്കറ്റ് -

യൂസ്‌വേന്ദ്ര ചഹൽ (മുംബയ്,ആർ.സി.ബി, രാജസ്ഥാൻ) -205

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്

എം.എസ് ധോണി (ചെന്നൈ) -264

ഏറ്റവും കൂടുതൽ ക്യാച്ച് -

വിരാട് കൊഹ്‌ലി (ആർ.സി.ബി) -114

ഏറ്റവും ഉയർന്ന് ടീം ടോട്ടൽ

287/3- ഹൈദരാബാദ് കഴിഞ്ഞ സീസണിൽ ആർ.സി.ബിക്കെതിരെ

ഏറ്റവും ചെറിയ ടോട്ടൽ

49- ആർ.സിബി കൊൽക്കത്തയ്‌ക്ക് എതിരെ

വിലയേറിയ താരങ്ങൾ

റിഷഭ് പന്ത് ലക്‌നൗ- 27 കോടി

ശ്രേയസ് അയ്യർ പഞ്ചാബ് -26.75 കോടി

വെങ്കിടേഷ് അയ്യർ കൊൽക്കത്ത -23.75 കോടി

ലൈവ്

സ്റ്റാർ സ്പോർട്‌സ് ചാനലുകൾ, ജിയോ ഹോട്ട് സ്റ്റാർ

ടിക്കറ്റിന്

ബുക്ക് മൈ ഷോ, പേ ടിഎം ഇൻസൈഡർ,ഐ.പി.എൽ ടി20.കോം,

അ​ന്നും​ ​ഇ​ന്നും​ ​ആ​ ​ ​9പേർ
2008​ൽ​ ​ഐ.​പി.​എ​ല്ലി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​സീ​സ​ൺ​ ​മു​ത​ലു​ള്ള​ 9​ ​താ​ര​ങ്ങ​ൾ​ ​ഈ​ ​പ​തി​നെ​ട്ടാം​ ​സീ​സ​ണി​ലു​മു​ണ്ട്.​ ​എം.​എ​സ് ​ധോ​ണി​ ​(​ചെ​ന്നൈ​)​​,​​​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(​ആ​ർ.​സി.​ബി​)​​,​​​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​(​മും​ബ​യ്)​​,​​​ ​മ​നീ​ഷ് ​പാ​ണ്ഡെ​ ​(​കൊ​ൽ​ക്ക​ത്ത​)​​,​​​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​ ​(​കൊ​ൽ​ക്ക​ത്ത​)​​,​​​ ​ആ​ർ.​അ​ശ്വി​ൻ​ ​(​ചെ​ന്നൈ​)​​,​​​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​(​ചെ​ന്നൈ​)​​,​​​ ​ഇ​ഷാ​ന്ത് ​ശ​ർ​മ്മ​ ​(​ഗു​ജ​റാ​ത്ത്),​​​ ​സ്വ​‌​പ്‌​നി​ൽ​ ​സിം​ഗ് ​(​ആ​ർ.​സി.​ബി​)​​​ ​എ​ന്നി​വ​രാ​ണ​വ​‌​ർ.​
​ഇ​വ​രി​ലാ​രും​ ​അ​ന്താ​രാ​ഷ്ട്ര​ ​ട്വ​ന്റി​-20​യി​ൽ​ ​നി​ല​വി​ൽ​ ​ക​ളി​ക്കു​ന്നി​ല്ല.​ ​ഈ​ ​സീ​സ​ണോ​ടെ​ ​ഇ​വ​രി​ൽ​ ​ആ​രെ​ങ്കി​ലും​ ​ഐ.​പി.​എ​ല്ലി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്നും​ ​ആ​രാ​ധ​ക​ർ​ ​ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്.​ 43​കാ​ര​നാ​യ​ ​ധോ​ണി​യാ​ണ് ​ഇ​തി​ൽ​ ​ഏ​റ്റ​വും​ ​പ്രാ​യ​മേ​റി​യ​ ​താ​രം.​സ്വ​പ്‌​നി​ൽ​ ​സിം​ഗ് ​ഒ​ഴി​കെ​ ​എ​ല്ലാ​വ​രും 35​ ​വ​യ​സ് ​പിന്നിട്ടവ​രാ​ണ്.​
​ആ​ർ.​സി.​ബി​യു​ടെ​ ​കൊ​ഹ്‌​ലി​ ​മാ​ത്ര​മാ​ണ് ​ഇ​ത്ര​യും​ ​വ​ർ​ഷ​മാ​യി​ ​ഒ​രു​ ​ടീ​മി​ൽ​ ​മാ​ത്രം​ ​ക​ളി​ക്കു​ന്ന​ത്.​ ​ചെ​ന്നൈ​ക്കൊ​പ്പം​ ​അ​ഞ്ച് ​കി​രീ​ട​ങ്ങ​ൾ​ ​നേ​ടി​യ​ ​ധോ​ണി​ 2016​-17​ ​സീ​സ​ണി​ൽ​ ​ചെ​ന്നൈ​യ്‌​ക്ക് ​വി​ല​ക്കായി​രു​ന്ന​പ്പോ​ൾ​ ​റൈ​സിം​ഗ് ​പൂ​നെ​ ​സൂ​പ്പ​ർ​ ​ജ​യ്‌​ന്റ്സി​ൽ​ ​ക​ളി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360