SignIn
Kerala Kaumudi Online
Friday, 23 October 2026 12.40 AM IST

ബ്രാത്ത്‌വെയ്റ്റ് ടെസ്റ്റ് ക്യാപ്ടൻസി ഒഴിഞ്ഞു

brathwait

ബാർബഡോസ് : വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് ക്രെയ്ഗ്‌ ബ്രാത്ത്‌വെയ്റ്റ് രാജിവച്ചു. 2017ൽ താത്‌കാലിക ക്യാപ്ടനായി തുടങ്ങിയ ബ്രാത്ത്‌വെയ്റ്റ് 2021ലാണ് ഔദ്യോഗികമായി നായകസ്ഥാനം ഏറ്റെടുത്തത്.

39 ടെസ്റ്റുകളിൽ വിൻഡീസിനെ നയിച്ച ബ്രാത്ത്‌വെയ്റ്റ് 10 വിജയങ്ങൾ നേടിക്കൊടുത്തു. 22 മത്സരങ്ങളിൽ തോൽവിയും ഏഴ് കളികളിൽ സമനിലയും വഴങ്ങി. 2022ൽ ഇംഗ്ളണ്ടിനെതിരെ 1-0ത്തിന് ഹോം സിരീസിൽ വിജയിച്ചതും 2024ലെ ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതും ഈ വർഷം പാകിസ്ഥാനിൽ 11ന് പരമ്പര സമനിലയിലാക്കിയതും നായകനെന്ന നിലയിലെ ബ്രാത്ത്‌വെയ്റ്റിന്റെ നേട്ടങ്ങളാണ്.

ബ്രാത്ത്‌വെയ്റ്റിന് പകരം പുതിയ നായകനെ ഉടൻ നിശ്ചയിക്കുമെന്ന് അറിയിച്ച വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഏകദിന ക്യാപ്ടൻ ഷായ് ഹോപ്പിനെ ട്വന്റി-20യിലും നായകനായി പ്രഖ്യാപിച്ചു. റോവ്‌മാൻ പവലിന് പകരമാണ് ഹോപ്പ് ട്വന്റി-20യിൽ നായകനാവുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360