
ലണ്ടൻ : കഴിഞ്ഞ ദിവസം ബേൺമൺത്തിനെതിരായ എഫ്.എ കപ്പ് ഫുട്ബാൾ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ സ്ട്രൈക്കർ എർലിംഗ് ഹാലാൻഡിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് വൈകും.ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഹാലാൻഡിന് നഷ്ടമാകും എന്നാണ് അറിയുന്നത്. ഈ മത്സരത്തിലൂടെ തന്റെ സീസണിലെ 30-ാമത്തെ ഗോൾ നേടിയതിന് പിന്നാലെയാണ് 24കാരനായ ഹാലാൻഡിന് കാൽക്കുഴയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹാലാൻഡ് ഒരു പെനാൽറ്റി പാഴാക്കിയിരുന്നു.
ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ 29 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. പ്രിമിയർ ലീഗിൽ കിരീടം നിലനിറുത്താൻ നേരിയ ചാൻസുപോലുമില്ലാത്ത സിറ്റി ചാമ്പ്യൻസ് ലീഗിലും ക്വാർട്ടർ കടക്കാതെ പുറത്തായിരുന്നു.എഫ്.എ കപ്പ് എങ്കിലും നേടുകയാണ് ഇപ്പോൾ സിറ്റിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |