SignIn
Kerala Kaumudi Online
Thursday, 22 October 2026 9.48 PM IST

തൃശൂർ@1

d

തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലത്തെ രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ മഴ നിയമപ്രകാരം 11 റൺസിന് തോൽപ്പിച്ച് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി തൃശൂർ ടൈറ്റൻസ്.

ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മഴയെ തുടർന്ന് റോയൽസിൻ്റെ വിജയലക്ഷ്യം 12 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ റോയൽസിന് 12 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസേ നേടാനായുള്ളൂ. മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ തൃശൂരിന്റെ എം.ഡി നിധീഷാണ് കളിയിലെ താരം.

നേരത്തേ മികച്ച ഫോമിലുള്ള ഓ​പ്പ​ണ​ർ​ ​അ​ഹ്മ​ദ് ​ഇ​മ്രന്റെെ​യും​ ​(48​ ​പ​ന്തി​ൽ​ 98​)​​​ ​അ​ക്ഷ​യ് ​മ​നോ​ഹ​റിന്റെയും​ ​(​പു​റ​ത്താ​കാ​തെ​ 22​ ​പ​ന്തി​ൽ​ 54​)​​​ ​ഉ​ജ്ജ്വ​ല​ ​ഇ​ന്നി​ങ്സു​ക​ളാ​ണ് ​തൃ​ശൂ​രി​നെ​ ​കൂ​റ്റ​ൻ​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്.​ 49​ ​പ​ന്തു​ക​ളി​ൽ​ 13​ ​ഫോ​റും​ ​നാ​ല് ​സി​ക്സു​മ​ട​ക്ക​മാ​ണ് ​ഇ​മ്രാ​ൻ​ 98​ ​റ​ൺ​സെ​ടു​ത്ത​ത്.​അ​ക്ഷ​യ് ​മ​നോ​ഹ​ർ​ 7​ ​സി​ക്സു​ക​ൾ​ ​നേ​ടി.
മറുപടി ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ട്രി​വാ​ൻ​ഡ്രം​ 0.2​ ​ഓ​വ​റി​ൽ​ 2​ന്0​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​യി​രി​ക്കെ​ ​മ​ഴ​മൂ​ലം​ ​മ​ത്സ​രം​ ​നി​റു​ത്തി​ ​വ​യ്‌​ക്കേ​ണ്ടി​ ​വ​ന്നു. തുടർന്ന് പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ട്രിവാൻഡ്രത്തിനായി ഗോവിന്ദ് പൈ (26 പന്തിൽ 63)​ പൊരുതിയെങ്കിലും വിജയം നേടാനായില്ല. ഗോവിന്ദ് പൈയുടെ വിക്കറ്റും നിധീഷിനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, T
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360