SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.50 AM IST

റയൽ സോസിഡാഡിന് സ്പാനിഷ് കിംഗ്സ് കപ്പ്

real-sosidad

മാഡ്രിഡ് : അത്‌ലറ്റിക്കോ മാഡ്രിഡിനെ ഫൈനലിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് റയൽ സോസിഡാഡ് സ്പാനിഷ് കിംഗ്സ് കപ്പ് (കോപ്പ ഡയൽറേയ്) ഫുട്ബാൾ കിരീടം സ്വന്തമാക്കി. നിശ്ചിതസമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞ തോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3നായിരുന്നു ഷൂട്ടൗട്ടിൽ സോസിഡാഡിന്റെ വിജയം. ഷൂട്ടൗട്ടിൽ അത്‌ലറ്റിക്കോയുടെ അലക്സ് സോലോത്തിന്റേയും ജൂലിയൻ അൽവാരേസിന്റേയും കിക്കുകൾ തടുത്തിട്ട സോസിഡാഡ് ഗോളി യുനേയ് മറേറോയാണ് സൂപ്പർ സ്റ്റാറായത്.

ഇത് നാലാം തവണയാണ് റയൽ സോസിഡാഡ് കിംഗ്സ് കപ്പ് ജേതാക്കളാകുന്നത്. 1909,1987,2021 വർഷങ്ങളിലാണ് ഇതിനുമുമ്പ് കിരീടമുയർത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, COPA DEL RAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360