
ഹൈദരാബാദ് : പ്രസവത്തിന് ശേഷം ഹൈദരാബാദിലേയും ചെന്നൈയിലേയും സർക്കാർ ആശുപത്രികളിലേക്ക് 60 ലിറ്ററിനടുത്ത് മുലപ്പാൽ ദാനം ചെയ്ത് ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട . തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിലൂടെ ജ്വാലതന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.മകൾ പിറന്ന ശേഷമായിരുന്നു മുലപ്പാൽ ദാനം. ഹൈദരാബാദിലെയും ചെന്നൈയിലെയും ആശുപത്രികളിലെ നിയോനാറ്റൽ ഇന്റൻസിവ് കെയർ (എൻഐസിയു) കളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന നവജാത ശിശുക്കൾക്കു വേണ്ടിയാണ് പ്രസവ ശേഷം ഒരു വർഷം വരെ ഇതു ചെയ്തതെന്നും അറിയിച്ച ജ്വാല മുലപ്പാൽ ദാനത്തിൽ പങ്കാളികളാനും അമ്മമാരോട് അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |