SignIn
Kerala Kaumudi Online
Sunday, 07 June 2026 3.07 AM IST

നോർവേ ചെസിൽ പ്രഗ്നാനന്ദയ്ക്ക് കിരീടം

praggnanandhaa

ഓസ്‌ലോ: ലോകോത്തരതാരങ്ങൾ അണിനിരന്ന നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തി 18 പോയിന്റുകൾ നേടിയാണ് 20കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ചരിത്ര നേട്ടത്തിലെത്തിയത്. അഞ്ചുതവണ ലോകചാമ്പ്യനായ നോർവേയുടെ ഇതിഹാസതാരം മാഗ്നസ് കാൾസനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ നടന്ന ടൂർണമെന്റിൽ രണ്ടുതവണ തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ കിരീടനേട്ടം. 70.5 ലക്ഷം രൂപയാണ് പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360