SignIn
Kerala Kaumudi Online
Saturday, 13 June 2026 3.21 AM IST

അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട് വില്യംസൺ

kane

വെല്ലിങ്ടൺ: ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ മുൻ ന്യൂസിലാൻഡ് നായകൻ കേൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 16 വർഷം നീണ്ടുനിന്ന കരിയറിൽ മൂന്ന് ഫോർമാറ്റുകളിലായി 378 മത്സരങ്ങളിൽ പാഡണിഞ്ഞ ശേഷമാണ് പടിയിറക്കം. ഇംഗ്ളണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ കഴിഞ്ഞവാരം കിവീസ് തോറ്റിരുന്നു. ആ ടെസ്റ്റ് തന്റെ അവസാനമത്സരമായിരുന്നു എന്നാണ് വില്യംസൺ അറിയിച്ചത്.

2010-ൽ ഇന്ത്യക്കെതിരേ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വില്യംസൺ മൂന്ന് ഫോർമാറ്റുകളിലുമായി 19,346 റൺസുമായി ന്യൂസിലാൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായാണ് വിരമിക്കുന്നത്. 48 സെഞ്ച്വറികളും നേടിയിട്ടുണ്ട്. 110 ടെസ്റ്റുകളിൽനിന്ന് 9,515 റൺസും 175 ഏകദിനങ്ങളിൽനിന്ന് 7,256 റൺസുമാണ് സമ്പാദ്യം. കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര ട്വന്റി -20യിൽനിന്ന് വിരമിച്ചിരുന്നു. 2,575 റൺസുമായി ഈ ഫോർമാറ്റിൽ ന്യൂസിലാൻഡിന്റെ രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺസ് നേടിയ താരവും അദ്ദേഹമാണ്. ടെസ്റ്റിൽ 33 സെഞ്ച്വറികളും 38 അർദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ആറ് ഇരട്ട സെഞ്ച്വറികളും വില്യംസണിന്റെ പേരിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KANE WILLIAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360