SignIn
Kerala Kaumudi Online
Tuesday, 23 June 2026 12.45 AM IST

സർക്കാർ ഇടപെട്ടു, ആരാധകർക്ക് ലോകകപ്പ് കാണാം

READ ENGLISH VERSION
world-cup

തിരുവനന്തപുരം : കായിക പ്രേമികളുടെ കൂട്ടായ്മകളും ക്ലബ്ബുകളും റസിഡൻസ് അസോസിയേഷനുകളും പ്രവേശന ഫീസ് വാങ്ങാതെ വലിയ സ്ക്രീനുകളിൽ നടത്തുന്ന ലോകകപ്പ് ഫുട്ബാൾ പ്രദർശനങ്ങൾക്ക് ലൈസൻസ് ഫീ ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. ഫിഫ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമുള്ള സീ എന്റർടൈൻമെന്റ് കേരളത്തിലെ ഓൺലൈൻ സ്ട്രീമിംഗ് അവകാശം സ്വകാര്യ ഫുട്‌ബാൾ ക്ലബ്ബ് ഈഗിള്‍സ് എഫ്.സി കേരളയ്ക്കാണ് നൽകിയത്. തങ്ങളുടെ ദൃശ്യങ്ങൾ പൊതുവേദിയിൽ കാട്ടുന്നതിന് സീ എന്റർടൈൻമെന്റ് ലൈസൻസ് ഫീ നിശ്ചയിച്ചിരുന്നു. ഇത് കേരളത്തിലെ ഫുട്ബാൾ ആരാധകർക്ക് ആശങ്കയായിരുന്നു. ഇതോടെ കായികവകുപ്പ് ഇടപെട്ട് ചാനൽ പ്രതിനിധികളുമായും ഈഗിൾസ് എഫ്.സി ഉടമകളുമായും ചർച്ച നടത്തിയാണ് വാണിജ്യഉദ്ദേശത്തോടെയല്ലാത്ത കൂട്ടായ്മകൾക്ക് സൗജ്യനമാക്കിയത്.ഈഗിൾസ് എഫ്.സി കേരള. കോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്തു പ്രദർശനാനുമതി നേടാമെന്ന് കായികമന്ത്രി ഒ.ജെ ജെനീഷ് അറിയിച്ചു.എന്നാൽ വാണിജ്യ സ്ഥാപനങ്ങൾ, മാളുകൾ എന്നിവ സംഘടിപ്പിക്കുന്ന പബ്ലിക്ക് സ്ട്രീമിംഗുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

പൊതുസ്ഥലത്തെ ലോകകപ്പ് പ്രദർശനത്തിന് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഫുട്ബാൾ ആരാധകർക്ക് നിരാശയുണ്ടാവില്ലെന്ന് പി.എ.മുഹമ്മദ് റിയാസിന്റെ സബ്മിഷന് മറുപടിയായി കായിക മന്ത്രിയും പറഞ്ഞിരുന്നു. തുടർന്നാണ് ചർച്ചകൾ നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360