SignIn
Kerala Kaumudi Online
Saturday, 04 July 2026 2.37 AM IST

സ്വിസ് ടൈം,ബെസ്റ്റ് ടൈം

world-cup

അൾജീരിയയെ വീഴ്ത്തി സ്വിറ്റ്സർലാൻഡ് പ്രീക്വാർട്ടറിൽ

വാൻകൂവർ : രണ്ടാം റൗണ്ട് പോരാട്ടത്തിൽ ആഫ്രിക്കൻ രാജ്യമായ അൾജീരിയയെ തോൽപ്പിച്ച് സ്വിറ്റ്സർലാൻഡ് പ്രീക്വാർട്ടറിലെത്തി.മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു സ്വിറ്റ്സർലാൻഡിന്റെ വിജയം.10-ാം മിനിട്ടിൽ ബ്രീൽ എംബോളോയും 46-ാം മിനിട്ടിൽ ഡാൻ എൻഡോയേയുമാണ് സ്കോർ ചെയ്തത്. ഇത് എട്ടാം തവണയാണ് സ്വിറ്റ്സർലാൻഡ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തുന്നത്.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഖത്തറുമായി 1-1ന് സമനിലയിൽ പിരിഞ്ഞ സ്വിസ് ടീം തുടർന്ന് ബോസ്നിയെ 4-1നും കാനഡയെ 2-1നും തോൽപ്പിച്ച് പോയിന്റ് നിലയിലെ ഒന്നാമന്മാരായാണ് നോക്കൗട്ടിലെത്തിയത്. കൊളംബിയയും ഘാനയും തമ്മിലുള്ള നോക്കൗട്ട് മത്സരത്തിലെ വിജയിയെയാണ് പ്രീക്വാർട്ടറിൽ സ്വിസ് നേരിടേണ്ടത്.

മഹ്‌റേസ് വിരമിച്ചു

സ്വിറ്റ്സർലാൻഡിനെതിരായ പുറത്താകലോടെ അൾജീരിയൻ സൂപ്പർ താരം റിയാദ് മഹ്റേസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു.35കാരനായ താരം രാജ്യത്തിനുവേണ്ടി 119 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.40 ഗോളുകൾ നേടുകയും 45 അസിസ്റ്റുകൾ നടത്തുകയും ചെയ്തു. 2019ലെ ആഫ്രിക്കൻ നേഷൻസ് കപ്പിലെ കിരീ‌ടമാണ് മികച്ച നേട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360