SignIn
Kerala Kaumudi Online
Monday, 12 October 2026 5.57 AM IST

ത്രില്ലറിൽ കൊമ്പൻസ് 

w

തിരുവനന്തപുരം: 90-ാം മിനിറ്റ് വരെ 2-0 ന് ലീഡ് ചെയ്ത മലപ്പുറം എഫ്.സിയെ നാടകീയ മത്സരത്തിനൊടുവിൽ ഷൂട്ടൗട്ടിൽ (4-2) പരാജയപ്പെടുത്തിയ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് സൂപ്പർ ലീഗ് കേരളയിൽ ത്രില്ലർ വിജയം. ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ അബ്ദുൽ സമദ്, ലാലൻപൂയ എന്നിവരുടെ കിക്കുകൾ തടുത്തിട്ട ഗോൾ കീപ്പർ സത്യജിത്ത് ആണ് കൊമ്പൻസിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിശ്ചിത സമയത്ത് മത്സരം (2-2) സമനിലയിൽ അവസാനിച്ചു. മലപ്പുറത്തിനായി അമദു സുക്കൂനയും മുഹമ്മദ് റിസ്വാനുമാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറി സമയത്ത് ജോസഫ് ഗോർഡനും തടായു ഇമോസും കൊമ്പൻസിനായും സ്കോർ ചെയ്തു. മൂന്ന് റൗണ്ട് പിന്നിടുമ്പോൾ കൊമ്പൻസ് നാലു പോയന്റുമായി നാലാമതും രണ്ട് പോയന്റുമായി മലപ്പുറം അഞ്ചമതും നിൽക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360