SignIn
Kerala Kaumudi Online
Monday, 12 October 2026 1.46 AM IST

ഇന്ത്യ സഖ്യത്തിന് തിരിച്ചടി,​ സന്ദർശനാനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

suryakanth-

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഇന്ത്യ സഖ്യം നേതാക്കൾക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സന്ദർശനാനുമതി നിഷേധിച്ചു. നിലവിലെ സാഹചര്യങ്ങളിൽ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇ മെയിൽ വഴിയാണ് അനുമതി നിഷേധിച്ച കാര്യം ഇന്ത്യ സഖ്യം നേതാക്കളെ അറിയിച്ചത്.

നാളെ വൈകിട്ട് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യ നേതാക്കൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട നിർണായകമായ വിഷയങ്ങളുണ്ടെന്നും അത് സംസാരിക്കാൻ സമയം അനുവദിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ പറയുന്നു. ഈ ആവശ്യമാണ് നിഷേധിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച മാർച്ച് സംഘടിപ്പിക്കാനും അതിന് ശേഷം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചത്. വോട്ട് മോഷണത്തിന് അവസാനം വരുത്തുക,​ എസ്.ഐ.ആർ നിറുത്തിവയ്ക്കുക,​ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ചീഫ് ജസ്റ്റിസ്ന് നിവേദനം നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു,​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA BLOC, SUPREME COURT, INDIA ALLIANCE, CHIEFJUSTICE, CHIEF JUSTICE SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360