
ജംഷഡ്പൂർ: രഞ്ജി ട്രോഫിയിൽ സീസണിലെ ആദ്യ മത്സരത്തിൽ കേരളം ഇന്നുമുതൽ തുടങ്ങുന്ന പോരാട്ടത്തിൽ ജാർഖണ്ഡിനെ നേരിടും. ജംഷഡ്പൂരിൽ രാവിലെ 9 മുതലാണ് മത്സരം.റണ്ണേഴ്സ് അപ്പായി കഴിഞ്ഞ സീസണിനിറങ്ങി ഗ്രൂപ്പ് റൗണ്ടിൽ ഒറ്റ മത്സരം മാത്രം ജയിച്ച് നോക്കൗട്ട് കാണാതെ കേരളം പുറത്തായിരുന്നു. ഈനിരാശമാറ്റി തിരിച്ചുവരവ് ലക്ഷ്യം വച്ചാണ് കേരളം ഇത്തവണ വിഷ്ണു വിനോദിന്റെ നേതൃത്വത്തിൽ ഇറങ്ങുന്നത്.സ്വപ്നിൽ അസ്നോദ്കറാണ് കേരളത്തിന്റെ പരിശീലകൻ.ജാർഖണ്ഡിന് പുറമെ ഒഡിഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നീ ടീമുകൾ ഉൾപ്പെട്ട എലൈറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്.
ബംഗളൂരുവിന് ജയം
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു എഫ്.സി ത്രില്ലർ പോരാട്ടത്തിൽ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ 3-2 ന് പരാജയപ്പെടുത്തി. ഇന്നലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാടകീയമായ തിരിച്ചുവര
വ് നടത്തിയാണ് ഒരു ഘട്ടത്തിൽ പിന്നിലായിരുന്ന ബംഗളൂരു ജയിച്ചത്.പതിനായിരത്തോലം കാണിക
ൾ ഉദ്ഘാടന മത്സരം കാണാനെത്തിയിരുന്നു. ബംഗളൂരുവിനായി ബോർജ മാർട്ടിനസ് ഇരട്ടഗോളുകൾ നേടി. മെന്നോ കോച്ച് നിർണായകമായ അവസാന ഗോളുമടിച്ചു. സ്പോർട്ടിംഗ് ഡൽഹിയുടെ അക്കൗണ്ടിലെത്തിയ ഒരു ഗോൾ കോച്ചിന്റെ സെൽഫ് ഗോളായിരുന്നു.
മറ്റൊരു മത്സരത്തിൽ ഗോവയും ചെന്നൈയിനും 1-1ന് സമനിലയിൽ പിരിഞ്ഞു.
മൂന്നാമങ്കം
ഇൻഡോർ: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. ഇരുടീമും ഓരോ ജയം വീതം നേടിയിട്ടുണ്ട് (1-1).അതിനാൽ ഇന്ന് ജയിച്ച് ലീഡ് നേടാനാണ് ഇരുടീമിന്റെ ലക്ഷ്യം. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ക്യാപ്‌ടൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയിലൂടെ വിൻഡീസ് ജയിച്ചു കയറി.
വിമർശകരുടെ വായടപ്പിച്ച അർദ്ധസെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ തിളങ്ങിയിട്ടും രണ്ടാം ട്വന്റി-20യിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്. 41 പന്തുകളിൽ നിന്ന് 82 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 249/5 എന്ന സ്കോർ 18.3 ഓവറിലാണ് വിൻഡീസ് മറികടന്നത്. 45 പന്തുകളിൽ 102 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ഷായ് ഹോപ്പ്,37 പന്തുകളിൽ 84 റൺസ് നേടിയ ഷെർഫാനേ റൂതർഫോഡ്,13 പന്തുകളിൽ 34 റൺസ് നേടിയ റൊമാരിയോ ഷെപ്പേഡ്, 13 പന്തിൽ 24 റൺസ് നേടിയ റോവ്മാൻ പവൽ എന്നിവർ ചേർന്നാണ് വിൻഡീസിന് ജയമൊരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |