
തിരുവനന്തപുരം : ഈ മാസം 19ന് ജപ്പാനിലെ അയ്ചി നഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിസിന്റെ സംഘാടകരായ ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യയുടെ ഔദ്യോഗിക നിരീക്ഷകനായി വി.സുനിൽ കുമാറിനെ തിരഞ്ഞെടുത്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാണ് സുനിൽ കുമാർ. അയ്ചി നഗോയ ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥം ഇക്കഴിഞ്ഞ ജൂൺ 23ന് തിരുവനന്തപുരത്ത് ഏഷ്യൻ ഗെയിംസ് ഫൺ റൺ സംഘടിപ്പിച്ചതിനുള്ള പുരസ്കാരം ഏഷ്യൻ ഗെയിംസ് വേദിയിൽ കേരള ഒളിമ്പിക് അസോസിയേഷനുവേണ്ടി സുനിൽ കുമാർ ഏറ്റുവാങ്ങും. ഫൺ റണ്ണിന് വേദിയായ ഇന്ത്യയിലെ ഏകനഗരമായിരുന്നു തിരുവനന്തപുരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |