SignIn
Kerala Kaumudi Online
Saturday, 03 October 2026 3.52 AM IST

ബ്ളാക് ആൻഡ് വൈറ്റിലെ ജപ്പാൻകാർ

kimono
ഏഷ്യൻ ഗെയിംസി​നെത്തി​യ ഇന്ത്യൻ അത്‌ലറ്റ് തേജസ്വി​ൻ ശങ്കർ കി​മോണ ധരി​ച്ച് സെൽഫി​ എടുക്കുന്നു

വൃത്തിയും വെടിപ്പും മാത്രമല്ല ജപ്പാൻകാരുടെ വേഷവിധാനത്തിനും ഒരു ആഢ്യത്വമുണ്ട്. ജപ്പാനിലെ പുരുഷന്മാർ കൂടുതലും വെള്ള വസ്ത്രങ്ങളാണ് ധരിക്കുക. വെള്ള ഷർട്ടും കറുത്തപാന്റുമാണ് സാധാരണ വേഷം. കറുപ്പല്ലെങ്കിൽ മറ്റേതെങ്കിലും ഡാർക്ക് കളർ. വർണത്തിളക്കമുള്ള വസ്ത്രങ്ങൾ ആണുങ്ങൾക്ക് ഒട്ടും ഇഷ്ടമല്ലെന്ന് തോന്നുന്നു. സ്ത്രീകളും കൂടുതലും ഫോർമൽ വെള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. വളരെ കുറച്ചു പരിഷ്കാരികൾ കളർ വസ്ത്രങ്ങളും അണിയുന്നുണ്ട്.

ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണോ ഇപ്പോൾ നമ്മൾ ഓണത്തിന് സെറ്റുസാരി ഉടുക്കുന്നതുപോലെ ഉത്സവങ്ങൾക്കോ ചടങ്ങുകൾക്കോ മാത്രമേ ഉപയോഗിക്കാറുള്ളൂ. സിൽക്കുതുണികൊണ്ടാണ് കിമോണോകൾ തുന്നുന്നത്. ഗൗണുപോലെ ശരീരത്തെ മൊത്തം ചുറ്റി ധരിക്കും. മുന്നിൽ ഒരുനാടകൊണ്ട് കെട്ടിവയ്ക്കും. ഇടതുനിന്ന് വലതുവശം മൂടുന്നരീതിയിലാണ് ധരിക്കുക. മരിച്ചവരെ ധരിപ്പിക്കുമ്പോൾ മാത്രം വലതുനിന്ന് ഇടതുവശത്തേക്ക് മൂടും.

വലിയ മാളുകളിലും ഹോട്ടലുകളിലുമൊക്കെ സഞ്ചാരികൾക്ക് കിമോണ ധരിച്ച് ഫോട്ടോഷൂട്ട് ന‌ടത്താൻ കഴിയും. ഇന്ത്യൻ അത്‌ലറ്റ് തേജസ്വിൻ ശങ്കർ ഒരു ദിവസം ഇത് ധരിക്കുകയും ചെയ്തു. ഗെയിംസുമായി ബന്ധപ്പെട്ട സാംസ്കാരികാഘോഷവേദികളിൽ പലയിടത്തും കിമോണോധാരികളെ കണ്ടു. ഞാൻ കൗതുകത്തോടെ കുറച്ചുനേരം നോക്കിനിന്നു. ഒരു ദിവസം നമ്മുടെ വെള്ള മുണ്ടുമുടുത്ത് ഞാൻ സ്റ്റേഡിയത്തിലേക്ക് ചെന്നപ്പോൾ ജപ്പാൻകാരും അതേ കൗതുകത്തോടെ എന്നെ നോക്കുന്നത് കണ്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360