
ഗോൾഫിൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് പ്രണവി ഉർസ്. ഏഷ്യൻ ഗെയിംസ് ഗോൾഫ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണവി .
ഫൈനൽ റൗണ്ടിന്റെ തുടക്കത്തിൽ (മൂന്നാം ഹോളിൽ) സംഭവിച്ച ട്രിപ്പിൾ ബോഗി കാരണം പ്രണവിക്ക് ലീഡ് നഷ്ടമായിരുന്നു. എന്നാൽ പതറാതെ മികച്ച തിരിച്ചുവരവ് നടത്തിയ പ്രണവി, അവസാന റൗണ്ടിൽ ഈവൻ പാർ (70) സ്കോർ ചെയ്തുകൊണ്ട് ഒരു സ്ട്രോക്കിന്റെ നേരിയ ലീഡിൽ സ്വർണം ഉറപ്പിക്കുകയായിരുന്നു.
നാല് റൗണ്ടുകളിലുമായി 15 അണ്ടർ പാർ (265) എന്ന മികച്ച സ്കോറോടെയാണ് പ്രണവി ഒന്നാമതെത്തിയത്.
ഇരട്ട മെഡൽ തിളക്കം
വ്യക്തിഗത സ്വർണം കൂടാതെ വനിതാ ടീം ഇനത്തിൽ അഥിതി അശോകിനും ഭീക്ഷ ദാഗർക്കുമൊപ്പം വനിതാ ടീം ഇനത്തിൽ വെള്ളി നേട്ടവും 23 കാരി പ്രണവി സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |