SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.51 AM IST

ഹാട്രിക്കോടെ തുഷാർ ഉഷാർ

thushar

മുംബയ് : ഛണ്ഡിഗഡിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഹാട്രിക് നേടി മുംബയ് പേസർ തുഷാർ ദേശ്പാണ്ഡേ. ആദ്യ ഇന്നിംഗ്സിൽ 429 റൺസ് നേട‌ിയ മുംബയ്‌ക്ക് മറുപടി നൽകാൻ ഇറങ്ങിയ ഛണ്ഡിഗഡിന്റെ അർജുൻ ആസാദ് (20), ശിവം ബാംബ്രി (0), ദീപേന്ദർ ഖുഷ് (0) എന്നിവരെ 11-ാം ഓവറിലെ തുടർച്ചയായ മൂന്ന് പന്തുകളിലാണ് തുഷാർ പുറത്താക്കിയത്. രഞ്ജിയിൽ മുംബയ്‌ക്ക് വേണ്ടി ഹാട്രിക് നേടുന്ന ആറാമത്തെ താരമാണ് തുഷാർ.

മത്സരത്തിലാകെ ഏഴോവറിൽ ഒരു മെയ്ഡനടക്കം 17 റൺസ് വഴങ്ങി തുഷാർ അഞ്ചുവിക്കറ്റ് വീഴ്ത്തി. മോഹിത് അവസ്തി മൂന്ന് വിക്കറ്റും സിൽവസ്റ്റർ ഡിസൂസ രണ്ട് വിക്കറ്റും വീഴ്ത്തി.ഇതോടെ ഛണ്ഡിഗഡ് 19.1 ഓവറിൽ 78 റൺസിന് ആൾഔട്ടായി. തുടർന്ന് ഫോളോ ഓണിനിറങ്ങി റണ്ണെടുക്കും മുമ്പ് ഒരു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THUSHAR, RANJI TROPHY, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360