വിജയവാഡ: ഡിവൈഡറിലിടിച്ച ഇലക്ട്രിക് കാറിന് തീപിടിച്ച് നാലുപേർ വെന്ത് മരിച്ചു. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലെ വിജയവാഡയിലാണ് ദാരുണ സംഭവം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. എൻടിആർ സ്വദേശി കൊമ്മറെഡ്ഡി (39) മാതാവ് അരുണ, നമ്പൂർ സ്വദേശി ടിഗുരു വിജയ, ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കാർ ഡിവൈഡറിലിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്ന് പൂർണമായും കാർ കത്തി നശിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിൽ നിന്നും കനത്ത പുക ഉയരുന്നതും മരിച്ചവരുടെ മൃതദേഹങ്ങൾ സമീപത്ത് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
An electric car collided with a divider and caught fire in Vijayawada, Andhra Pradesh, resulting in four fatalities. The tragic incident in NTR district saw the vehicle completely ablaze. Among those killed were Kommareddy (39), his mother Aruna, Tiguru Vijaya, and a child. One person sustained severe injuries and is reportedly in critical condition.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |