SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.23 AM IST

എൽദോസ് പോളിനും ട്രീസ ജോളിക്കും ജി.വി രാജ അവാർഡ്

g-v-raja-award

തിരുവനന്തപുരം : കായികരംഗത്തെ മികവിനുള്ള 2025-26 കാലയളവിലെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ കായിക താരമായി കോമൺവെൽത്ത് ഗെയിംസ് മെഡലിസ്റ്റ് എൽദോസ് പോളും വനിതാ കായിക താരമായി ബാഡ്മിന്റൺ താരം ട്രീസ ജോളിയും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്.

കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഒളിമ്പ്യൻ പി. സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടെെം അച്ചീവ്മെന്റിന് ( രണ്ട് ലക്ഷം രൂപ) ഡോ. പി.ടി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ആൻസി സോജന്റെ കോച്ച് അനൂപ് ജോസഫാണ് മികച്ച കായിക പരിശീലകൻ. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.കോളേജ് വിഭാഗത്തിലെ മികച്ച കായിക അദ്ധ്യാപകനുള്ള പുരസ്കാരത്തിന്(50000രൂപ) ഡോ.സി.എസ് സദാനന്ദൻ അർഹനായി. കായിക രംഗത്തെ മികച്ച കോളേജായി(50000 രൂപ) ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് തിരഞ്ഞെടുക്കപ്പെട്ടു. എഡ്വിൻ പോൾ സിബിയാണ് മികച്ച പുരുഷ ഹോസ്റ്റൽ കായിക താരം.അനാമിക.പിയാണ് മികച്ച വനിതാ സ്പോർട്സ് ഹോസ്റ്റൽ കായിക താരം. വോളിബാൾ താരങ്ങളായ ഇരുവർക്കും 50000 രൂപ വീതം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G V RAJA AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360