ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിനോട് ചേർന്ന ഭാഗത്ത് വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക മാദ്ധ്യമമായ ഐആർഎൻഎ ദ്വീപിന് സമീപത്തുനിന്നും രണ്ട് സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായി സ്ഥിരീകരിച്ചു.
'ഏതാനും മിനിറ്റുകൾക്ക് മുൻപ് ഖേഷം ദ്വീപിൽ രണ്ട് സ്‌ഫോടനങ്ങളുടെ ശബ്‌ദം കേട്ടു. കടലിന്റെ ഭാഗത്തുനിന്നാണ് ശബ്‌ദം കേട്ടത്' ആർഎൻഎ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ നാശനഷ്‌ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സമീപകാലത്തായി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പ്രധാനമായും ബാധിക്കുന്നത് ഗൾഫ് മേഖലയെയും ഹോർമുസ് കടലിടുക്കിനെയുമാണ്. ഇറാനെതിരെ അമേരിക്ക നടത്തുന്ന കടുത്ത ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന രാജ്യാന്തര എണ്ണക്കപ്പലുകളെയും ഗൾഫ് മേഖലകളിലെ യുഎസ് സൈനിക താവളങ്ങളെയും ഇറാൻ ആക്രമിക്കുന്നത്.
Two explosions were reportedly heard near Iran’s Qeshm Island in the Strait of Hormuz. The cause and extent of damage remain unknown amid rising tensions between Iran and the US in the Gulf region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |