ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്പാൻ ഖാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജീവനോടെ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് അമേരിക്കയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനായ വജ്ഹാത് സയീദ് ഖാനാണ് വെളിപ്പെടുത്തിയത്.
ജയിലിലുള്ള ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വരുന്നില്ലെന്ന് ബന്ധുക്കൾ ഉൾപ്പെടെ നിരന്തരം പരാതിപ്പെടുന്നതിനിടെയാണ് ഒരു അഭിമുഖത്തിൽ വജ്ഹാത് സായിദിന്റെ പരാമർശം. മൂന്ന് മുതിർന്ന പാക് സൈനിക ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. എന്നാൽ ഇക്കാര്യം നേരിട്ട് സ്ഥിരീകരിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തടവിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയോ എന്ന് വജ്ഹാത് സയീദ് ഖാന്റെ വീഡിയോ പങ്കുവച്ച് മാദ്ധ്യമപ്രവർത്തകൻ അഭിജിത് മജുംദാർ എക്സിൽ കുറിച്ചു.
അഴിമതി ആരോപണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ട ഇമ്രാൻ ഖാൻ 2023 മുതൽ അഡിയാലയിലെ ജയിലിൽ കഴിയുകയാണ്. ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തെ പോലും അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയാ പാകിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് നേതാക്കൾ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |