
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുൻപ്രധാനമന്ത്രി ഇമാൻ ഖാന്റെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയുടേതാണ് നടപടി. ഇതോടെ ഇമ്രാൻ ഉടൻ ജയിൽമോചിതനായേക്കുമെന്നാണ് റിപ്പോർട്ട്. തോഷഖാനാ അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഇസ്ലാമാബാദിലെ വിചാരണ കോടതി ഇമ്രാനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ അധികൃതരെ അറിയിക്കണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് മാറ്റണം. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാല്‍ ഇമ്രാന്‍ ഇത് ലംഘിച്ച് 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.ശിക്ഷ മരവിപ്പിച്ചതോടെ ഇമ്രാന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |