SignIn
Kerala Kaumudi Online
Friday, 17 July 2026 5.43 PM IST

ഇറാൻ കടൽജല ശുദ്ധീകരണ നിലയം ആക്രമിച്ചു: വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനങ്ങളോട് നി‌ർദേശിച്ച് കുവൈറ്റ്

READ ENGLISH VERSION
kuwait-attack
കുവൈറ്റ് വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയം

കുവൈറ്റ് സിറ്റി: ഇറാന്റെ ആക്രമണത്തിൽ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി കുവൈറ്റ്. ആക്രമണത്തെത്തുടർന്ന് സ്ഥലത്ത് വൻ തീപിടിത്തമുണ്ടായതായും നിരവധി വൈദ്യുതി ഉല്പാദന യൂണിറ്റുകൾ പ്രവർത്തനരഹിതമായതായും ഊർജ മന്ത്രാലയം അറിയിച്ചു.

ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയതായി മന്ത്രാലയം പ്രസ്താവന ഇറക്കി. മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും വിവിധ വകുപ്പുകളും ഒരുമിച്ച് കേടുപാടുകൾ വിലയിരുത്തുകയും നിലയം സുരക്ഷിതമാക്കുകയും ചെയ്‌തതായി പ്രസ്താവനയിൽ പറയുന്നു. വൈദ്യുതി ഉല്പാദന യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു.

രാജ്യത്തെ വൈദ്യുതി-ജല വിതരണത്തിൽ തടസം ഉണ്ടാകാതിരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ ഔദ്യോഗിക മാദ്ധ്യമങ്ങളിലൂടെ അറിയിക്കാമെന്നും പ്രസ്താവനയിലുൾപ്പെടുത്തിയിട്ടുണ്ട്.

English Summary

Kuwait reported a power generation and seawater desalination plant sustained damage from an Iranian attack. The incident triggered a large fire, disabling several power units. Firefighters quickly contained the blaze. Ministry officials are now assessing damage and initiating restoration efforts to ensure continuous electricity and water supply. The public was urged to conserve power during this period.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN ATTACK IN KUWAIT, POWER AND WATER DESALINATION PLANT, IRAN WAR, WIDESPREAD DAMAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360