
ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ യു.എസിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ഇസ്രയേലിന്റെ ക്രൂരതയ്ക്ക് മറുപടി നൽകുമെന്ന് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ജാഫർ അസദി പറഞ്ഞു. യു.എസുമായി സമാധാന ചർച്ചകൾ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ബാഖിർ ഖാലിബാഫും വ്യക്തമാക്കി. യു,എസിന് തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിവില്ലെന്നും ഇതാണ് സയണിസ്റ്റുകളുടെ ആക്രമണം തെളിയിക്കുന്നതെന്നും ഖാലിബാഫ് എക്സിൽ കുറിച്ചു.
ഹിസ്ബുള്ളയുടെ സ്വാധീന മേഖലയായ ദാഹിയയിലെ അപ്പാർട്ട്മെന്റിന് നേരെയാണ് ഇസ്രയേൽ ആക്രമണം ഉണ്ടായത്.ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ വ്യോമസേന എക്സിലൂടെ പുറത്തുവിടുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടവർക്കായി തെരച്ചിൽ തുടരുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഹിസ്ബുള്ളയുടെ ആസ്ഥാനമായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്നും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനാണ് ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്നും ഇസ്രയേൽ വ്യോമസേന അവകാശപ്പെട്ടു.
בתקיפה מדויקת בדאחייה שבביירות: חיל-האוויר תקף מפקדה של ארגון הטרור חיזבאללה
— Israeli Air Force (@IAFsite) June 14, 2026
המפקדה שהותקפה שימשה את מחבלי ארגון הטרור חיזבאללה לקידום מתווי טרור נגד אזרחי מדינת ישראל וכוחות צה"ל הפועלים בדרום לבנון.
התקיפה בוצעה לאחר שמוקדם יותר היום (א'), ארגון הטרור חיזבאללה שיגר מטרות… pic.twitter.com/BA94YwS57m
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |