SignIn
Kerala Kaumudi Online
Thursday, 20 August 2026 8.43 AM IST

കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് മരണം; മരിച്ചവരിൽ ഇക്വഡോർ രഹസ്യാന്വേഷണ മേധാവിയും

helicopter
ഹെലികോപ്ടർ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു

നെയ്‌റോബി: വടക്കൻ കെനിയയിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. ലോയിസാബ കൺസർവൻസിയിൽ നിന്ന് സാംബുരു കൗണ്ടിയിലെ എവാസോ നൈറോ പ്രദേശത്തേക്ക് പോയ ഹെലികോപ്ടറാണ് തകർന്നതെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

അപകടത്തിൽ ഇക്വഡോർ രഹസ്യാന്വേഷണ വിഭാഗം മേധാവിയും മരിച്ചതായാണ് വിവരം. അപകടകാരണം വ്യക്തമല്ലെന്ന് കെനിയൻ സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.13നാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയായ ലേഡി ലോറിയുടേതാണ് ഹെലികോപ്ടർ.

English Summary

A helicopter crashed in northern Kenya, killing seven people, including five Americans. The helicopter was travelling from Loisaba Conservancy to the Ewaso Nyiro area in Samburu County. Authorities have launched an investigation into the cause of the crash.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KENYA HELICOPTER CRASH, FIVE AMERICANS KILLED, SAMBURU HELICOPTER CRASH, KENYA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360