SignIn
Kerala Kaumudi Online
Thursday, 24 September 2026 5.04 AM IST

ലൈംഗികബന്ധം ആർത്തവകാലത്ത് നല്ലതാണോ; സ്‌ത്രീകളിൽ പലരുടെയും അഭിപ്രായം ഇങ്ങനെ

health

ലൈംഗികബന്ധം ആർത്തവകാലത്ത് സാദ്ധ്യമാണോ? ആ സമയം സ്‌ത്രീകളുടെ താൽപര്യമെന്താണ്? വിവിധ പ്രായത്തിൽപെട്ട 2000ത്തോളം സ്‌ത്രീകളിൽ ഒരു സർവെ വിദഗ്ദ്ധർ നടത്തി. വളരെ ശ്രദ്ധേയവും കൗതുകകരവുമായ കണ്ടെത്തലുകളാണ് സർവെയിൽ പുറത്തുവന്നത്. ലൈംഗികബന്ധത്തെക്കുറിച്ച് ആലോചിക്കാൻ പോലുമാകില്ലെന്ന് 40 ശതമാനത്തിലധികം സ്‌ത്രീകൾ വ്യക്തമാക്കി. കാരണം 54 ശതമാനം പേർക്കും ഇത് വലിയ വീർപ്പുമുട്ടലുളവാക്കുന്ന കാലമാണ് എന്ന് തുറന്ന് സമ്മതിച്ചു. 43 ശതമാനം പേർക്ക് ഇതിൽ യാതൊരു ആകർഷണവും അക്കാലത്ത് തോന്നുന്നില്ലെന്നും വ്യക്തമാക്കി.

സർവെയിൽ പങ്കെടുത്ത പകുതിയോളം പേർ ആർത്തവകാല ലൈംഗികബന്ധത്തെപറ്റി ലജ്ജയോടെയാണ് പ്രതികരിച്ചത്. കുറച്ച് ശതമാനം പേർ ആലോചിക്കുന്നതേ വെറുപ്പാണെന്ന് അറിയിച്ചു. 28 ശതമാനത്തോളം പേർക്ക് ലൈംഗികതയും സ്വയംഭോഗവും വേദനസംഹാരിയാണെന്ന വിശ്വാസവുമുണ്ട്. ചെറുപ്പക്കാർക്കാണ് ഈ സമയങ്ങളിൽ ലൈംഗികബന്ധം വളരെയധികം സാദ്ധ്യമാകുന്ന വിഭാഗം.

പുരുഷന്മാർക്കും ഇക്കാലയളവിലുള‌ള അനുഭവമെന്താണെന്ന് സർവെയിൽ അഭിപ്രായമാരാഞ്ഞിരുന്നു. ബഹുഭൂരിപക്ഷവും ഏതാണ്ട് 67 ശതമാനം പുരുഷന്മാരും ആർത്തവസമയം പങ്കാളിയെ ബാഹ്യ ലൈംഗികബന്ധത്തിന് നിർബന്ധിക്കില്ല എന്ന് വ്യക്തമാക്കി. 39 ശതമാനം പേർ ഏതെങ്കിലും തരം ലൈംഗികബന്ധം തന്നെ താൽപര്യം പ്രകടിപ്പിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, MENSTURATION PERIOD, EXPERT SURVEY, OPINIONS REVEALED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360