
മസ്‌കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട കപ്പലിനെ ആക്രമിച്ചത് യു.എസ് എന്ന് സ്ഥിരീകരണം. നാവിക ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ചതിനാലാണ് ആക്രമണമെന്ന് യു.എസ് വ്യക്തമായി. തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് പലാവു പതാക വഹിക്കുന്ന 'എം.ടി മാരിവെക്സ് ' എണ്ണ ടാങ്കറിന് യു.എസ് മിസൈൽ പതിച്ച് തീപിടിച്ചത്. 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ നേവി രക്ഷപെടുത്തി. ഇറാനിയൻ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് കപ്പലിനെ യു.എസ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
സോണിയയെ കണ്ട് മമത
ന്യൂഡൽഹി: തൃണമൂൽ നേതാവ് മമതാ ബാനർജി ഇന്നലെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ 10, ജൻപഥ് വസതിയിലായിരുന്നു കൂടിക്കാഴ്ച. തിങ്കളാഴ്ച നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മമത പാർട്ടിയിലെ വിമത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |