SignIn
Kerala Kaumudi Online
Thursday, 29 October 2026 8.02 AM IST

സ്‌പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 68 മരണം

d

മാഡ്രിഡ്: സ്‌പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് 68 പേർക്ക് ദാരുണാന്ത്യം. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9 ഓടെ ടൊലേ‌ഡോ പ്രവിശ്യയിൽ മോറ, ഒർഗാസ പട്ടണങ്ങൾക്ക് മദ്ധ്യേ ആയിരുന്നു അപകടം. രണ്ട് ട്രെയിനുകളിലുമായി 544 യാത്രക്കാരാണുണ്ടായിരുന്നത്. പെട്ടെന്നുണ്ടായ സിഗ്നൽ തകരാർ മൂലം നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ പിന്നിലേക്ക് അതേ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ആഘാതത്തിൽ ബോഗികൾ തെന്നിമാറി. കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ ട്രാഫിക് കൺട്രോൾ സെന്റർ ജീവനക്കാർക്കുണ്ടായ പിഴവാണ് അപകടത്തിലേക്ക് നയിച്ചത്. അന്വേഷണം ആരംഭിച്ചു. 2013ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360