
സനാ: യെമനിൽ പെട്രോൾ പമ്പിന് നേരെ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് ഹൂതി വിമതർ. 10 പേർക്ക് പരിക്കേറ്റു. ജൗഫ് പ്രവിശ്യയിലെ ഹാസം പട്ടണത്തിലായിരുന്നു സംഭവം. സൗദി പ്രതികരിച്ചിട്ടില്ല. അതേ സമയം, റിയാദിനെ ലക്ഷ്യമാക്കിയ ഹൂതി മിസൈലുകളും ഡ്രോണുകളും സൗദി തകർത്തു. അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്. ആളപായമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |