
മയാമി: ബ്രസീൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ, രാജ്യംവിട്ട് തീവ്ര വലതുപക്ഷ സെനറ്റ് അംഗം ഫ്ലാവിയോ ബൊൽസൊനാരോ. കുടുംബവുമായി ഫ്ലാവിയോ ഇന്നലെ യു.എസിലെ മയാമിയിൽ എത്തി. ചൊവ്വാഴ്ച രഹസ്യമായി ബ്രസീൽവിട്ട ഫ്ലാവിയോ, അർജന്റീന വഴി സ്വകാര്യ ജെറ്റിലാണ് യു.എസിലെത്തിയത്.
ഫ്ലാവിയോയ്ക്കും ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും യു.എസ് വിസകൾ അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ടാക്സ് വെട്ടിപ്പ്, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി ഉടൻ പാസ്‌പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട പിന്നാലെയാണ് ഫ്ലാവിയോ രാജ്യംവിട്ടത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റും ഇടതുനേതാവുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ തുടർ ഭരണം സ്വന്തമാക്കുകയായിരുന്നു.
അതേ സമയം, ബൊൽസൊനാരോ കുടുംബത്തെ ബ്രസീൽ സർക്കാർ വേട്ടയാടുകയാണെന്ന് യു.എസ് ആരോപിച്ചു. 2022ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫ്ലാവിയോയുടെ പിതാവും മുൻ പ്രസിഡന്റുമായ ജെയ്‌ർ ബൊൽസൊനാരോയും യു.എസിൽ അഭയംതേടിയിരുന്നു. കലാപക്കേസിനെ തുടർന്നാണ് ബൊൽസൊനാരോ രാജ്യംവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |