SignIn
Kerala Kaumudi Online
Thursday, 29 October 2026 8.02 AM IST

ബംഗ്ലാദേശ് സർക്കാരിനെതിരെ ഹസീന

d

ധാക്ക: ബംഗ്ലാദേശിലെ താരിഖ് റഹ്‌മാൻ സർക്കാരിനെതിരെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. രാജ്യത്ത് നിലവിൽ കൂട്ട അറസ്റ്റുകളും വ്യാപക പരിശോധനകളും ക്രൂരതകളുമാണ് അരങ്ങേറുന്നതെന്ന് ഹസീന ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. 'രാജ്യം ഇന്ന് പീഡനങ്ങളുടെയും വ്യാജക്കേസുകളുടെയും കൊലപാതകങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നാടായി മാറി. നിയമമോ അവകാശങ്ങളോ പൊതുസുരക്ഷയോ ഇല്ല ' -ഹസീന പറയുന്നു. റഹ്‌മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ഭരണം വൈദ്യുതി, ഇന്ധന ക്ഷാമങ്ങൾക്കും വിലക്കയറ്റം, തൊഴിലില്ലായ്മ, ഫാക്ടറി അടച്ചുപൂട്ടൽ, നിക്ഷേപങ്ങളിലെ മന്ദഗതി എന്നിവയ്ക്കും കാരണമായെന്നും ഹസീന പറഞ്ഞു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റ് 5ന് അധികാരമൊഴിഞ്ഞ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന് കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360