SignIn
Kerala Kaumudi Online
Thursday, 13 August 2026 1.23 AM IST

ട്രംപ് താമസിച്ച ഹോട്ടലിന്റെ വിവരങ്ങൾ ചോർന്നു, ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുഎസ് പ്രയോഗിച്ചത്

trump

വാഷിംഗ്‌ടൺ : ജൂലായിൽ നാറ്റോ ഉച്ചകോടിക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമാനം മാറിക്കയറിയതിന് സ്ഥിരീകരണം . ഇറാന്റെ വധഭീഷണിയെ തുടർന്നാണ് ട്രംപ് അതീവ രഹസ്യമായി വിമാനം മാറിക്കയറിയത്. നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിലെ അങ്കാറയിൽ ട്രംപ് എവിടെയാണ് ഉള്ളതെന്ന് ഇറാന് അറിയാമായിരുന്നു. ട്രംപ് സഞ്ചരിക്കുന്ന വിമാനത്തിന് ഇറാനിൽ നിന്ന് മിസൈൽ ഭീഷണി നിലനിന്നിരുന്ന് എന്നും സൂചിപ്പിക്കുന്ന നിരവധി രഹസ്യാന്വേഷണ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോ‌ർട്ടിൽ ട്രംപ് സഞ്ചരിക്കുന്ന ഏത് വിമാനത്തെയും ലക്ഷ്യമിടാവുന്ന പ്രത്യേക ഉപരിതല- വ്യോമ മീസൈൽ ഭീഷണി അധികൃതർ കണ്ടെത്തിയെന്നാണ് പറയുന്നത്. ഉച്ചകോടി നടക്കുന്ന സ്ഥലത്തിന് സമീപം തോളിൽ വഹിക്കാവുന്ന മിസൈലുമായി ഒരാളെ കണ്ടെത്തിയതായും റിപ്പോർ‌ട്ടുണ്ട്. ട്രംപ് ഹോട്ടലിലെ ഏത് മുറിയിലാമ് താമസിച്ചിരുന്നതെന്ന് ഇറാനിയൻ ഏജന്റുമാർക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം മാറ്റിയെന്ന വാർത്ത ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്.

ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ട്രംപ് ഖത്തർ സമ്മാനമായി നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിംഗ് വിമാനത്തിലാണ് അദ്ദേഹം യാത്ര െചെയ്തിരുന്നത്. ഖത്തർ നൽകിയ വിമാനത്തിന് പഴയ എയർഫോഴ്സ് വൺ വിമാനങ്ങളെക്കാൾ പ്രതിരോധ ശേഷി കുറവാണെന്ന ആശങ്കയും ഉയർന്നിരുന്നു,​. തുടർന്ന് ട്രംപിന്റെ മടക്കയാത്രയ്ക്ക് യു.എസ് സൈന്യവുപം സീക്രട്ട് സർവീസപം അടിയന്തര സുരക്ഷാ പദ്ധതി തയ്യാറാക്കി.ക്യാമറകൾക്ക് മുന്നിൽ വച്ച് ട്രംപ് പഴയ എയർഫോഴ്‌സ് വൺ വിമാനത്തിൽ കയറി.എന്നാൽ വിമാനത്തിൽ പ്രവേശിച്ച ശേഷം വിമാനത്താവളത്തിലെ ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന കാറ്ററിംഗ് ട്രക്കിലേക്ക് അതിവ രഹസ്യമായി അദ്ദേഹത്തെ മാറ്റി. ഈ ട്രക്കിലാണ് അദ്ദേഹത്തെ ബോയിംഗ് സി32 എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റിയത്.


അതേസമയം യഥാർത്ഥ എയർഫോഴ്സ് വൺ മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, മാധ്യമപ്രവർത്തകർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി ബ്രിട്ടനിലേക്ക് പറന്നു.

.എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഭീഷണിയുടെ പൂർണ വിവരങ്ങൾ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ഇത് ട്രംപ് സഞ്ചരിക്കുന്ന വിമാനമെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ഡികോയ് വിമാനമായി ഉപയോഗിച്ചതായാണ് റിപ്പോർട്ട്. പിന്നീട് ട്രംപ് രഹസ്യമായി എയർഫോഴ്‌സ് വണ്ണിൽ തിരിച്ചെത്തുകയും ക്യാമറകൾക്ക് മുന്നിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഇതോടെ യാത്രയിലുടനീളം അദ്ദേഹം അതേ വിമാനത്തിലായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു

ഈ അസാധാരണ സുരക്ഷാ നീക്കത്തിനെതിരെ മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരിൽ ചിലർ രംഗത്തെത്തി. ഡികോയ് വിമാനത്തിൽ യാത്ര ചെയ്തവരെ കൂടുതൽ സുരക്ഷിതരാക്കുകയോ ഭീഷണിയെക്കുറിച്ച് അറിയിക്കുകയോ ചെയ്യേണ്ടിയിരുന്നുവെന്നാണ് വാദം. എന്നാൽ വിശ്വസനീയമായ ഭീഷണി നിലനിൽക്കുമ്പോൾ പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ അസാധാരണ നടപടികൾ സ്വീകരിക്കുന്നത് ന്യായീകരിക്കാവുന്നതാണെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360