
ന്യൂയോർക്ക്: ബഹിരാകാശ നിലയത്തിൽ നിന്നൊരു ദീപാവലി ആശംസയുമായി ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്കും ആശംസയറിയിച്ചുകൊണ്ടുള്ള സുനിതയുടെ വീഡിയോ എത്തിയത്. ദീപാവലി ആഘോഷങ്ങളിൾ പങ്കെടുത്തതിനും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും സുനിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ വർഷം ജൂൺ അഞ്ചിനാണ് ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബച്ച് വിൽമർ എന്നിവർ ബഹിരാകാശ നിലയത്തിലെത്തിയത്.
നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവർത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോർച്ചയുണ്ടാവുകയും ചെയ്തതോടെ ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു. അഞ്ചു മാസത്തോളമായി ബഹിരാകാശത്ത് കഴിയുകയാണ് അവർ. 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
''ഈ വർഷം ഭൂമിയില്‍ നിന്ന് 260 മൈൽ ഉയരത്തിൽ നിന്ന് ദീപാവലി ആഘോഷിക്കാനുള്ള അതുല്യമായ അവസരമാണ് എനിക്കുള്ളത്.ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണ്.”
സുനിത വില്യംസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |