SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു സിറിയ വൻ സംഘർഷം

a

ഡമാസ്കസ്: ക്രൈസ്തവ ഭൂരിപക്ഷ നഗരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു. ഇതോടെ സിറിയ സംഘർഷഭരിതമായി. ഹമാ നഗരത്തിനടുത്തുള്ള ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയിൽ ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഒരു സംഘം ഇന്ധനം ഒഴിച്ച് കത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആയിരങ്ങൾ തെരുവിലിറങ്ങി. നിരവധി ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ആരാണ് മരത്തിന് തീയിട്ടതെന്ന് വ്യക്തമല്ല.എന്നാൽ തീയിട്ട അക്രമി സംഘം പിടിയിലായെന്നും ഇവർ രാജ്യത്തിന് പുറത്തുള്ളവർ എന്നും എച്ച് ടിഎസ് ഭരണകൂടം അവകാശപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്ക് മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങൾ. നശിപ്പിക്കപ്പെട്ട ക്രിസ്മസ് ട്രീ ഉടൻ പുനഃസ്ഥാപിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് സിറിയയിൽ അധികാരം പിടിച്ച വിമത സായുധ സംഘം പറഞ്ഞിരുന്നു. പ്രസിഡന്റ് ബഷാർ അൽ അസദിനെ താഴെയിറക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് സംഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360