
ക്വീൻസ്‌ലാൻഡ്: സാന്താ ക്ലോസ് എവിടെയാണ് താമസിക്കുന്നതെന്ന് ഇപ്പോഴും ജനങ്ങൾക്ക് വലിയ ധാരണയില്ല. അതിനാൽ തന്നെ കത്തുകൾ അയക്കുന്നതു ബുദ്ധിമുട്ടാണ്. സാന്ത തങ്ങളുടെ പൗരനിൽ ഒരാളാണെന്ന് അവകാശപ്പെടുന്ന നിരവധി രാജ്യങ്ങളുണ്ട്.
ഫിൻലാൻഡിലെ പറയുന്നത് സാന്ത ലാപ്‌ലാൻഡിലെ കോർവത്തുന്തൂരിലാണെന്ന്. അതിനാൽ തന്നെ അവിടെയ്ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ഗ്രീൻലാൻഡിലാണെന്ന് ഡെയ്നുകളും മോറയിലാണെന്ന് സ്വീഡനും അവകാശപ്പെടുന്നു. സാന്താ വേൾഡ് എന്ന തീംപാർക്ക് വരെ അവടെ സ്വീഡനിൽ ഉണ്ട്. ഇവയെല്ലാം ഉത്തരധ്രുവത്തിനോടടുത്തുള്ള സ്ഥലങ്ങളാണ്.
കഥകൾ പലവിധം
ഇന്ന് കാണുന്നതോ കേൾക്കുന്നതോ ആയിരുന്നില്ല മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. നാടോടികഥകളിൽ വളരെ ഭയപ്പടുത്തുന്നതായിരുന്നു. പാഗൻ ഫിൻസിലെ ജനങ്ങൾ ശൈത്യമാസത്തിൽ സെന്റ് നട്ട്സ് ദിനം ആഘോഷിക്കുമായിരുന്നു. ആ സമയങ്ങളിൽ രോമങ്ങളുള്ള ജാക്കറ്റ് ധരിച്ച് നട്ടിപുക്കികൾ വീട് വീടാന്തരം കയറി സമ്മാനങ്ങൾ ചോദിക്കുകയും കുട്ടികളെ പേടിപ്പെടുത്തുകയും ചെയ്യുമായിരുന്നു. സമ്മാനം നൽകാത്ത വീടുകാരെ ശാപിക്കു. എന്നാൽ കാലം കഴിയും തോറും സമ്മാനങ്ങൾ ചോദിച്ചു വരുന്ന നട്ടിപുക്കികൾ ക്രമേണ സമ്മാനങ്ങൾ നൽകാൻ വരുന്ന യോലുപുക്കികളായി. അതും നല്ലകുട്ടികൾക്ക് മാത്രം സമ്മാനം നൽകുന്നവർ.
സാന്തയുടെ വരവ്
പത്തൊൻപതാം നൂറ്റാണ്ടോടെയാണ് സാന്താക്ലോസിന് ജനപ്രീതി ലഭിക്കുന്നത്. നീണ്ട് തൂ വെള്ള നിറത്തിലുള്ള താടിയും സ്ലൈയും റെയിൻഡിയർ, സമ്മാനങ്ങൾ എന്നിവയുള്ള, വടക്കും തണുപ്പും ഉള്ള എവിടെയോ താമസിക്കുന്ന ഒരു രസകരമായ വൃദ്ധൻ. എന്നാൽ ആ ചിത്രത്തിന് വലിയ ആയുസ്സുണ്ടായിരുന്നില്ല. കാരണം സാന്തയുടെ രൂപഭാവം കൊണ്ട് ഇങ്ങനെ ഒരു മനുഷ്യൻ എവിടെയാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം 1866 വരെ മനുഷ്യരാരും ഉത്തരധ്രുവത്തിൽ എത്തിയിരുന്നില്ല.
19ാം നൂട്ടാണ്ടാന്റെ മധ്യത്തോടെ ഹാർപ്പറിന്റെ വീക്കിലിയിൽ ചിത്രകാരൻ തോമസ് നാസ്റ്റ് സന്തോഷത്തോടെ ശൈത്യകാലത്തിൽ നിൽക്കുന്ന സാന്താ ക്ലോസിന്റെ ചിത്രം ലാേകത്തിന് മുന്നിൽ കൊണ്ടുവരുന്നത്.
സാന്തയും പ്രാദേശിക തർക്കങ്ങളും
മറ്റ് പുരാതന ഇതിഹാസങ്ങളെ മുൻനിറുത്തി ഫിൻലൻഡും സ്കാൻഡിനേവിയയും സാന്തയെ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളും ആധുനിക രീതിയിൽ സാന്ത തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നുണ്ട്.
കനേഡിയൻ വ്യോമാതിർത്തിയിലൂടെ യാത്ര ചെയ്യാൻ സാന്തയെ അനുവദിച്ചുകൊണ്ടും കൂടാതെ സ്റ്റീഫൻ ഹാർപറിന്റെ കൺസർവേറ്റീവ് സർക്കാർ 2013 ൽ സാന്തയ്ക്കും ഭാര്യയ്ക്കും കനേഡിയൻ പാസ്‌പോർട്ടുകൾ നൽകുകയും ചെയ്തു.
സിന്റർ ക്ലാസ് അല്ലെങ്കിൽ സെന്റ് നിക്കോളാസ്
സിന്റർ ക്ലാസ് അല്ലെങ്കിൽ സെന്റ് നിക്കോളാസ് എന്നതിൽ നിന്നാണ് സാന്താക്ലോസ് എന്ന പേര് ഉണ്ടാകുന്നത്.
എന്നൽ അതിലും ജനങ്ങൾ വേർതിരുച്ച് ചിന്തിക്കുന്നുണ്ട്. ക്രിസ്ത്യൻ ബിഷപ്പ് സെന്റ് നിക്കോളാസ് ആണോ അതോ മൈറയിലെ നിക്കോളാസ് ആണോ എന്ന്. ഇപ്പോൾ തുർക്കിയിലെ ഇസ്മിർ എന്ന് വിളിക്കപ്പെടുന്ന സ്മിർണയും ഇപ്പോൾ തുർക്കിയിലെ ഡെമ്രെ എന്ന് വിളിക്കപ്പെടുന്ന മൈറയും നിക്കോളാസുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കൻ യൂറോപ്പിലെന്നപോലെ, അനറ്റോലിയയിലെ വിവിധ സ്ഥലങ്ങള്ളും സാന്ത തങ്ങളുടേതാണെന്ന് അവകാശപ്പെടാൻ മത്സരിക്കുകയാണ്. വിശുദ്ധ നിക്കോളാസ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. നാവികരുമായുള്ള ബന്ധം എന്തുകൊണ്ട് അദ്ദേഹത്തെ കുറിച്ച് ലോകമെമ്പാടും അറിയപ്പെട്ടു. തുർക്കിയിലെ സെന്റ് നിക്കോളാസ് ചർച്ചിന് കീഴിൽ 2017-ൽ നടത്തിയ പുരാവസ്തു ഗവേഷണം കല്ലറയും അതിനാൽ സെന്റ് നിക്കോളാസിന്റെ മൃതദേഹം കണ്ടെത്തിയതായും വിശ്വസിക്കപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |