SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

അഹ്‌മ്മദ് അൽ-ഷറാ സിറിയയുടെ ഇടക്കാല പ്രസിഡന്റ്

ffff

ഡമാസ്‌കസ് : സിറിയയിൽ വിമത തലവൻ അഹ്‌മ്മദ് അൽ-ഷറായെ (42) ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തു. അബു മുഹമ്മദ് അൽ ഗൊലാനി എന്ന അപരനാമത്തിലാണ് ഇദ്ദേഹം ഇത്രയും നാൾ അറിയപ്പെട്ടിരുന്നത്. ഡിസംബർ 8നാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് ഷറായുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. വിമത നേതാവ് മുഹമ്മദ് അൽ ബാഷിർ പ്രധാനമന്ത്രിയായുള്ള താത്കാലിക സർക്കാർ പിന്നാലെ നിലവിൽ വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360