SignIn
Kerala Kaumudi Online
Thursday, 22 October 2026 2.05 PM IST

പാകിസ്ഥാനിൽ ചാവേർ ആക്രമണം: മരണം 18 ആയി

pic

കറാച്ചി: പാകിസ്ഥാനിലെ ബന്നുവിലുള്ള സൈനിക ബേസിന് നേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. 13 പേരും സാധാരണക്കാരാണ്. ഇതിൽ 6 കുട്ടികളും ഉൾപ്പെടുന്നു. 36 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സൈനിക ബേസിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു കാറുകൾ ഭീകരർ ഓടിച്ചുകയ​റ്റിയത്. ബേസിനുള്ളിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചിരുന്നു. സ്ഫോടനത്തിൽ ബേസിന്റെ മതിൽക്കെട്ട് തകർന്നുവീണ് സമീപത്തെ കെട്ടിടങ്ങൾക്കും പള്ളിക്കും നാശനഷ്ടം സംഭവിച്ചിരുന്നു. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ-ഫർസാൻ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആകെ 16 ഭീകരർ ആക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360