
പ്രതിഷേധം, പുറത്താക്കൽ
വാഷിംഗ്ടൺ: 'അമേരിക്ക തിരിച്ചെത്തി" എന്ന് അവകാശപ്പെട്ട് യു.എസ് കോൺഗ്രസിൽ ട്രംപ് തുടങ്ങിയ പ്രസംഗം ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടു. കോൺഗ്രസിൽ ഒരു പ്രസിഡന്റിന്റെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം. യു.എസ് കണ്ട ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴുള്ളത്. തനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേ ജോർജ് വാഷിംഗ്ടൺ വരൂ. ജോ ബൈഡനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്നും കോൺഗ്രസിന്റെ സംയുക്ത സെഷനിലെ ആദ്യ അഭിസംബോധനയ്ക്കിടെ ട്രംപ് വിശേഷിപ്പിച്ചു.
പ്രസംഗത്തിലുടനീളം ഡെമോക്രാറ്റിക് അംഗങ്ങൾ പ്രതിഷേധിച്ചു. 'ഇത് നുണയാണ്" എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തി. ട്രംപിന്റെ പ്രസംഗം തടയാൻ ശ്രമിച്ച ടെക്സസിൽ നിന്നുള്ള സഭാംഗം അൽ ഗ്രീനെ സ്പീക്കർ മൈക്ക് ജോൺസൻ പുറത്താക്കി.
# നേട്ടങ്ങൾ എണ്ണിയെണ്ണി
അനധികൃത കുടിയേറ്റം തടയാൻ തെക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അഭിപ്രായ സ്വാതന്ത്റ്യത്തിന് മേലുള്ള സെൻസർഷിപ്പുകൾ അവസാനിപ്പിച്ചു
ഇംഗ്ലീഷിനെ ദേശീയ ഭാഷയാക്കി
ഗൾഫ് ഒഫ് മെക്സിക്കോ 'ഗൾഫ് ഒഫ് അമേരിക്ക" എന്നാക്കി
50 ലക്ഷം ഡോളറിന്റെ 'ഗോൾഡ് കാർഡ്" പദ്ധതി ആവിഷ്കരിച്ചു
മെക്സിക്കോ, കാനഡ എന്നിവർക്കുള്ള ഇളവുകൾ നിറുത്തി
അലുമിനിയം, ചെമ്പ്, സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തി
# പ്രഖ്യാപനങ്ങൾ
അലാസ്കയിൽ ഭീമൻ ഗ്യാസ് പൈപ്ലൈൻ
കർഷകർക്ക് പുതിയ വ്യാപാര നയം
# മസ്ക് ബെസ്റ്റ്
അടുത്ത അനുയായി ഇലോൺ മസ്ക് ഏറ്റവും മിടുക്കനെന്ന് ട്രംപ്. മസ്കിനെ തലവനാക്കിയുള്ള ഡോഷ് (ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) കമ്മിഷൻരൂപീകരണം ചരിത്രപരമാണ്.
# മുട്ടയ്ക്ക് തീവില, കാരണം ബൈഡൻ
രാജ്യത്ത് കുതിച്ചുയരുന്ന മുട്ട വിലയ്ക്ക് കാരണം മുൻ പ്രസിഡന്റ് ബൈഡനാണെന്ന് ട്രംപ്. ബൈഡന്റെ കീഴിലുണ്ടായ സാമ്പത്തിക ദുരന്തം വില നിയന്ത്രണാതീതമാക്കിയെന്നും ഇതിന് താൻ പരിഹാരം കാണുമെന്നും ട്രംപ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |