
വാഷിംഗ്ടൺ: മെക്സിക്കോയ്ക്ക് പിന്നാലെ കാനഡയ്ക്കും താരിഫ് ഇളവ് അനുവദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിന് കീഴിൽ വരുന്ന ഇറക്കുമതികൾക്ക് ഏപ്രിൽ 2 വരെ ഇരുരാജ്യങ്ങളും യു.എസിൽ താരിഫ് നൽകേണ്ട. ഇരുരാജ്യങ്ങളുടെയും ഇറക്കുമതികൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് ഫെബ്രുവരിയിലാണ് ട്രംപ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇത് പ്രാബല്യത്തിൽ വന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |