SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

യു.എസ്- ചൈന 'വ്യാപാര വെടിനിറുത്തൽ"

pic

 10% തീരുവ കുറച്ചു

ബൂസാൻ: താത്‌കാലിക വ്യാപാര 'വെടിനിറുത്തലിന്" യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ ധാരണ. ചൈനയുടെ ഉത്പന്നങ്ങൾക്ക് യു.എസ് ചുമത്തിയ ആകെ തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറച്ചു.

യു.എസിലേക്കുള്ള ഫെന്റാനിൽ ലഹരി ഒഴുക്ക് ചൈന തടയുന്നില്ലെന്ന് ആരോപിച്ച് 20 ശതമാനം തീരുവ ട്രംപ് നേരത്തെ ചുമത്തിയിരുന്നു. ഫെന്റാനിൽ കടത്ത് തടയാൻ സഹകരിക്കാമെന്ന് ഷീ അറിയിച്ചതോടെ ഇത് വെട്ടിക്കുറച്ച് 10 ശതമാനമാക്കി. ഇതോടെയാണ് ആകെ തീരുവ 57ൽ നിന്ന് 47 ശതമാനത്തിലേക്ക് താഴ്ന്നത്.

യു.എസിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നത് തുടരാനും അപൂർവ ധാതു കയറ്റുമതിക്ക് നിശ്ചയിച്ച നിയന്ത്രണം നീട്ടിവയ്ക്കാനും ഷീ സമ്മതിച്ചു. ഇന്നലെ ദക്ഷിണ കൊറിയയിലെ ബൂസാനിലാണ് ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും മുഖാമുഖം എത്തിയത്. ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ (അപെക്) ഭാഗമായിട്ടാണ് ട്രംപും ഷീയും ദക്ഷിണ കൊറിയയിലെത്തിയത്.

 ട്രംപ്- ഷീ കൂടിക്കാഴ്ചയ്ക്ക് പത്തിൽ പന്ത്രണ്ട് മാർക്ക് !

​ ​ചൈനീസ് പ്രസിഡന്റ് ഷീ​ ജിൻപിംഗുയു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​പ​ത്തി​ൽ​ ​പ​ന്ത്ര​ണ്ട് ​മാ​ർ​ക്കെ​ന്ന് ​യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രം​പ്

​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​ദ്യം​ ​ട്രം​പ് ​ചൈ​ന​യി​ലെ​ത്തും

​ ​അ​പൂ​ർ​വ​ ​ധാ​തു​ക്ക​ളു​ടെ​ ​സ്വ​ത​ന്ത്റ​ ​ക​യ​റ്റു​മ​തി​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​തു​ട​രാ​മെ​ന്ന് ​ചൈ​ന.​ ​ക​യ​റ്റു​മ​തി​ ​നി​യ​ന്ത്രി​ക്കു​മെ​ന്ന് ​ചൈ​ന​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ട്രം​പി​നെ​ ​ചൊ​ടി​പ്പി​ച്ചി​രു​ന്നു.​ ​ചൈ​ന​യ്ക്ക് ​മേ​ൽ​ 100​ ​ശ​ത​മാ​നം​ ​തീ​രു​വ​ ​ചു​മ​ത്തു​മെ​ന്ന് ​ഭീ​ഷ​ണി​യും​ ​മു​ഴ​ക്കി​യി​രു​ന്നു

​ ​ടെ​ക് ​മേ​ഖ​ല​യി​ലെ​ ​അ​ട​ക്കം​ ​ചി​ല​ ​ക​യ​റ്റു​മ​തി​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ​യു.​എ​സ് ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​ഇ​ള​വ് ​പ്ര​ഖ്യാ​പി​ച്ചു.

​ ​സോ​യാ​ബീ​ൻ​ ​അ​ട​ക്കം​ ​അ​മേ​രി​ക്ക​ൻ​ ​കാ​ർ​ഷി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​ത് ​തു​ട​രു​മെ​ന്ന് ​ചൈ​ന.​ ​ട്രം​പി​ന്റെ​ ​തീ​രു​വ​ ​സ​മ്മ​ർ​ദ്ദ​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​റ​ക്കു​മ​തി​ ​ചൈ​ന​ ​നി​റു​ത്തി​വ​ച്ചി​രു​ന്നു

​ ​ച​ർ​ച്ച​ക​ൾ​ ​തു​ട​രു​ന്ന​ ​യു.​എ​സ്-​ചൈ​ന​ ​വ്യാ​പാ​ര​ ​ക​രാ​ർ​ ​ഉ​ട​ൻ​ ​അ​ന്തി​മ​മാ​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​ ​ട്രം​പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360