SignIn
Kerala Kaumudi Online
Thursday, 25 June 2026 10.04 AM IST

നേപ്പാളിൽ വീണ്ടും പ്രതിസന്ധി

pic

കാഠ്മണ്ഡു: കാഠ്മണ്ഡു മുൻ മേയറും റാപ്പ് ഗായകനുമായ ബാലേന്ദ്ര ഷാ (ബാലേൻ ഷാ - 35) പ്രധാനമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികയും മുന്നേ നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. വിവാദ വ്യക്തികളുമായി ബിസിനസ് ബന്ധമുണ്ടെന്നും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും ആരോപണം ഉയർന്നതോടെ ആഭ്യന്തര മന്ത്രി സുദൻ ഗുരുംഗ് കഴിഞ്ഞ ദിവസം രാജിവച്ചു. നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാനാണ് രാജിയെന്നാണ് സുദന്റെ പ്രതികരണം. കഴിഞ്ഞ വർഷം നേപ്പാളിനെ വിറപ്പിച്ച യുവജന പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു സാമൂഹിക പ്രവർത്തകനായ സുദൻ. തൊഴിൽ മന്ത്രി ദീപക് കുമാർ ഷായെ ബാലേന്ദ്ര ഷാ പുറത്താക്കിയ പിന്നാലെയാണ് സുദന്റെ രാജി. സർക്കാർ ആരോഗ്യ ബോർഡിൽ ഭാര്യയെ നിയമിക്കാൻ പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതോടെ ഏപ്രിൽ 9നായിരുന്നു ദീപകിനെ പുറത്താക്കിയത്. ഇതിനിടെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളും അരങ്ങേറുന്നുണ്ട്.

# ഇന്ധനവില റെക്കാഡിൽ

 100 നേപ്പാളീസ് രൂപയിൽ കൂടുതൽ മൂല്യമുള്ള ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും നികുതി ചുമത്തിയത് അതിർത്തി പട്ടണങ്ങളിൽ പ്രതിഷേധത്തിനിടയാക്കി

 ഇന്ധനക്ഷാമം രൂക്ഷം. പെട്രോൾ (219 നേ.രൂപ), ഡീസൽ (237 നേ.രൂപ) വില ലിറ്ററിന് സർവ്വകാല റെക്കാഡിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360