SignIn
Kerala Kaumudi Online
Friday, 05 June 2026 8.21 AM IST

സുരക്ഷിതമല്ലാത്ത ഭക്ഷണം ഇല്ലാതാക്കുന്നത് 15 ലക്ഷം മനുഷ്യരെ

pic

ന്യൂയോർക്ക്: അപകടകാരികളായ ബാക്ടീരിയ, വൈറസ്, പരാദങ്ങൾ, കെമിക്കലുകൾ തുടങ്ങിയവ കലർന്ന സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ലോകത്ത് പ്രതിവർഷം 15 ലക്ഷം മനുഷ്യർക്ക് ജീവൻ നഷ്ടമാകുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). കുഞ്ഞുങ്ങളെയാണ് ഇത്തരം ഭക്ഷണം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.

2000 - 2021 കാലയളവിൽ 194 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച ഡേറ്റ പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിവർഷം 88.6 കോടി മനുഷ്യർക്ക് അസുഖങ്ങൾ പിടിപെടുന്നു. അതേ സമയം, 2000 മുതൽ ഇത്തരം രോഗങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ പ്രാദേശികമായി അസമത്വങ്ങൾ നിലനിൽക്കുന്നതായി ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംബന്ധമായ മരണങ്ങളുടെ 60 ശതമാനവും രോഗങ്ങളുടെ ഏകദേശം മുക്കാൽ ഭാഗവും ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലുമാണ് റിപ്പോർട്ട് ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360