
ലണ്ടൻ: യു.കെയുടെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേണം ഇന്നലെ അധികാരമേറ്റു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലായിരുന്നു ചടങ്ങ്. ഇതോടെ രണ്ട് വർഷം നീണ്ട ഭരണത്തിന് വിരാമമിട്ട് ലേബർ പാർട്ടി നേതാവായ കിയർ സ്റ്റാമർ പടിയിറങ്ങി.
പ്രാദേശിക തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ സമ്മർദ്ദവും കണക്കിലെടുത്ത് ജൂണിൽ സ്റ്റാമർ രാജിപ്രഖ്യാപിച്ചതിന് പിന്നാലെയാണ്,പാർട്ടിയിലെ സ്റ്റാമറുടെ എതിരാളിയായ ബേണത്തിന് നറുക്ക് വീണത്. 300ലേറെ എം.പിമാരുടെ പിന്തുണയോടെയാണ് ബേണം ലേബർ പാർട്ടിയുടെ പുതിയ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ പിടിച്ചുകെട്ടുന്നതും അനധികൃത കുടിയേറ്റം തടയുന്നതും അടക്കം വെല്ലുവിളികൾ ബേണത്തിന് മുന്നിലുണ്ട്. രാജ്യത്ത് പുത്തൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുമെന്ന് അധികാരമേറ്റ പിന്നാലെ അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാനുള്ള പത്ത് വർഷ പദ്ധതി ഇക്കൊല്ലം പ്രഖ്യാപിക്കും.
കിംഗ് ഒഫ് ദ
നോർത്ത്
1970 ജനുവരി 7ന് ജനനം
മേക്കർഫീൽഡ് എം.പി
ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയർ
മുൻ ഹെൽത്ത്, കൾച്ചർ സെക്രട്ടറി
വടക്കൻ ഇംഗ്ലണ്ടിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി. 'കിംഗ് ഒഫ് ദ നോർത്ത് ' എന്ന് അപരനാമം
തൊഴിലാളി കുടുംബത്തിൽ ജനനം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ
15-ാം വയസിൽ ലേബർ പാർട്ടിയിൽ അംഗം
2001ൽ ആദ്യമായി എം.പിയായി
ഭാര്യ ഡച്ച് വംശജ മേരി ഫ്രാൻസ് വാൻ ഹീൽ. മൂന്ന് മക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |