ന്യൂഡൽഹി: യുക്രെയിനിൽ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ പത്ത് നാവികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (2) ആണ് കൊല്ലപ്പെട്ടത്.
യുക്രെയിനിലെ ഒഡേസ തീരത്ത് ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലും സിറിയയിലും നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലായിരുന്നു ആക്രമിക്കപ്പെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയിൻ നാവികസേന അറിയിച്ചു. ആകെ 18 പേർ കപ്പലിലുണ്ടായിരുന്നു. ജൂലായ് 20ന് ശേഷം കരിങ്കടലിൽ 7 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സമീപദിവസങ്ങളിൽ റഷ്യൻ നഗരങ്ങൾക്ക് നേരെ യുക്രെയിൻ നടത്തിയ ആക്രമണത്തിന് മറുപടിയാണ് കപ്പലിന് നേരെയുള്ള ആക്രമണമെന്നാണ് നിഗമനം.
While the world is still responding to Russia's brutal overnight attack on Kyiv, Moscow continues its campaign of terror throughout the day.
— Andrii Sybiha 🇺🇦 (@andrii_sybiha) July 19, 2026
Russia has now struck a civilian vessel navigating Ukraine's maritime corridor. The crew included citizens of Syria and India. A Ukrainian… pic.twitter.com/pbzuRtI2yI
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |