
ടോക്കിയോ: വടക്കു-കിഴക്കൻ ജപ്പാനിൽ ഒരു ഇലക്ട്രോണിക്സ് ഫാക്ടറിയ്ക്കുള്ളിൽ ഒളിച്ചിരുന്ന കരടി, രാത്രി ജനൽ സ്വയം തുറന്ന് ഓടിരക്ഷപ്പെട്ടു.! 4 പേരെ ആക്രമിച്ച ശേഷമാണ് അധികൃതരുടെ കൈയ്യിൽ നിന്ന് രക്ഷപെടാനായി കരടി ഫാക്ടറിയുടെ ഉള്ളിലേക്ക് കയറിയത്. കരടി ജനലിന്റെ പൂട്ട് അഴിച്ചുമാറ്റിയ ശേഷം തള്ളി തുറന്ന് പുറത്തുകടന്നെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതേ കരടി നേരത്തെ മുൻകാലുകൾ കൊണ്ട് ഒരു പൈപ്പിൽ അമർത്തി വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത്രയും ബുദ്ധിപരമായി പെരുമാറുന്ന കരടി അധികൃതരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ഫുകുഷിമയിലെ ഒരു സ്റ്റീൽ ഫാക്ടറിയിൽ നാല് പേരെ ആക്രമിച്ച ശേഷമാണ് സമീപത്തെ ഇലക്ട്രോണിക്സ് ഫാക്ടറിക്കുള്ളിലേക്ക് കരടി കടന്നത്. കരടിയെ ഇവിടെ നിന്ന് പിടികൂടാനായിരുന്നു അധികൃതരുടെ പദ്ധതി. കെണിയൊരുക്കി കാത്തിരുന്നെങ്കിലും വിഫലമായി. അതേ സമയം, ജപ്പാനിൽ മനുഷ്യർക്ക് നേരെയുള്ള കരടിയുടെ ആക്രമണം ഉയരുന്നതായാണ് കണക്ക്. 2025 ഏപ്രിൽ മുതൽ ഇക്കൊല്ലം മാർച്ച് വരെ 13 പേർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |