SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.33 AM IST

യു.കെ പ്രധാനമന്ത്രി സ്റ്റാമർ രാജിവച്ചു

stammer
STAMEER

ലണ്ടൻ: ലേബർ പാർട്ടിക്കുള്ളിൽ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ യു.കെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് കിയർ സ്റ്റാമർ . പാർട്ടിയുടെ നേതൃത്വ പദവിയും അദ്ദേഹം ഒഴിയും. പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ പദവിയിൽ തുടരും. അധികാരത്തിലേറി രണ്ട് വർഷം തികയുംമുന്നേയാണ് 63കാരനായ സ്റ്റാമറുടെ രാജിപ്രഖ്യാപനം. മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റത് മുതൽ സ്റ്റാമറുടെ രാജിയ്ക്കായി പാർട്ടിയിൽ ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ ആഴ്ച മേക്കർഫീൽഡ് പാർലമെന്റ് സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയിലെ സ്റ്റാമറുടെ എതിരാളിയും ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറുമായ ആൻഡി ബേണം ജയിച്ചതോടെ സമ്മർദ്ദം ശക്തമായി. നൂറിലേറെ എം.പിമാരും മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളും സ്റ്റാമറെ കൈയ്യൊഴിഞ്ഞു. ബേണം അടുത്ത പ്രധാനമന്ത്രിയായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360