
മെക്സിക്കോ സിറ്റി: തെക്കൻ മെക്‌സിക്കോ തീരത്ത് കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.48ന് ചിയാപാസ് സംസ്ഥാനത്തെ പോർട്ടോ മഡേറോ തുറമുഖത്തിന് സമീപം 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. മെക്സിക്കോ - ഗ്വാട്ടിമാല അതിർത്തിക്ക് സമീപമാണിത്. 30 മിനിറ്റുകൾക്ക് ശേഷം 5.3 തീവ്രതയിലെ തുടർ ചലനവും മേഖലയിലുണ്ടായി. പ്രഭവ കേന്ദ്രത്തിന്റെ 300 കിലോമീറ്റർ പരിധിയ്ക്കുള്ളിലെ തീരപ്രദേശങ്ങളിൽ (മെക്സിക്കോ, ഗ്വാട്ടിമാല) 3 അടി വരെ ഉയരത്തിലെ തിരമാലകൾക്കാണ് സാദ്ധ്യത. യു.എസിനും കാനഡയ്ക്കും ഭീഷണിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |