
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിമപാതത്തിൽപ്പെട്ട് കാണാതായ ലോക പ്രശസ്ത ബ്രിട്ടീഷ് - നേപ്പാളി പർവ്വതാരോഹകൻ നിർമ്മൽ പുർജയുടെ (43) മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ കാരക്കോറം പർവ്വതനിരകളുടെ ഭാഗമായ ബ്രോഡ് പീക്ക് കൊടുമുടിയിൽ വച്ചാണ് നിർമ്മലിന്റെ നേതൃത്വത്തിലെ പത്തംഗ സംഘം അപകടത്തിൽപ്പെട്ടത്. നിർമ്മൽ അടക്കം നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ആറ് പേർക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള നിർമ്മൽ 2019ൽ 8,000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 പർവ്വതങ്ങൾ ആറ് മാസം കൊണ്ട് കീഴടക്കി റെക്കാഡ് സ്ഥാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |